വിശാഖപട്ടണം വാതക ദുരന്തം; സംഭരണ ടാങ്കിൽ നിന്ന് നീരാവി ചോർന്നത് കാരണം
ലോക്ക് ഡൗണ്‍ ഭാഗികമായി ലഘൂകരിച്ചതിനെത്തുടർന്ന് കമ്പനി പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമാണ് വ്യാഴാഴ്ച പ്ലാന്‍റിൽ നിന്ന് വാതക ചോര്‍ച്ച ഉണ്ടായത്
ന്യൂഡൽഹി: വിശാഖപട്ടണം വാതര ചോർച്ചയ്ക്ക് കാരണം സംഭരണ ടാങ്കിൽ നിന്ന് നീരാവി ചോർന്നതെന്ന് എൽജി പോളിമർസ് ഇന്ത്യ ലിമിറ്റഡ്. വാതക ദുരന്തത്തെ തുടർന്ന് 11 പേർ കൊല്ലപ്പെടുകയും ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ പ്ലാന്‍റിലെ സ്ഥിതി പുനഃസ്ഥാപിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ലോക്ക് ഡൗണ്‍ ഭാഗികമായി ലഘൂകരിച്ചതിനെത്തുടർന്ന് കമ്പനി പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമാണ് വ്യാഴാഴ്ച പ്ലാന്‍റിൽ നിന്ന് വാതക ചോര്‍ച്ച ഉണ്ടായത്. വാതക ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.