ഡൽഹി സ്വദേശികളല്ലാത്തവർക്കും ചികിത്സ അനുവദിക്കണമെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ - ചികിത്സ അനുവദിക്കണമെന്ന്
ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും ലെഫ്‌റ്റനന്‍റ് ഗവർണർ പറഞ്ഞു.
![ഡൽഹി സ്വദേശികളല്ലാത്തവർക്കും ചികിത്സ അനുവദിക്കണമെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ New Delhi Delhi Lieutenant Governor Anil Baijal Delhi Covid treatment Arvind Kejriwal Centre COVID-19 cases medical treatment LG overrules Kejriwal non-resident should not be denied medical treatment ന്യൂഡൽഹി ഡൽഹി സ്വദേശി സർക്കാർ-സ്വകാര്യ ആശുപത്രി ന്യൂഡൽഹി ലെഫ്‌റ്റനന്‍റ് ഗവർണർ ചികിത്സ അനുവദിക്കണമെന്ന് കൊവിഡ് പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7532997-801-7532997-1591626479320.jpg)
ന്യൂഡൽഹി: ഡൽഹി സ്വദേശികൾക്ക് മാത്രമേ തലസ്ഥാനത്തെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ചികിത്സ അനുവദിക്കൂവെന്ന ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ലെഫ്‌റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ. ഡൽഹിയിൽ താമസിക്കുന്ന എല്ലാവർക്കും ചികിത്സ നൽകണമെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ ഉത്തരവിട്ടു. ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിന്‍റെ കീഴിലുള്ള ആശുപത്രികളും സങ്കീർണ ശസ്‌ത്രക്രിയകൾ നടത്തുന്ന സ്വകാര്യ ആശുപത്രികൾ ഒഴികെയുള്ള സ്വകാര്യ സർക്കാർ ആശുപത്രികളിൽ ഡൽഹി സ്വദേശികൾക്ക് മാത്രമാണ് ചികിത്സ ലഭ്യമാക്കുയുള്ളു എന്നാണ് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്.