കൊല്‍ക്കത്ത: ദേശീയ പൗരത്വ ഭേദഗതി നിയത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പശ്ചിമ ബംഗാളില്‍ ഇടത് മുന്നണിയും കോണ്‍ഗ്രസും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ മിത്രയുടെയും ഇടത്പക്ഷ നേതാക്കന്മാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി സുബോദ് മുലിക്ക് സ്ക്വയറില്‍ നിന്ന് ആരംഭിച്ച് മഹാജതി സദനില്‍ സമാപിച്ചു.
പൗരത്വ നിയമം; ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് മുന്നണികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു - ദേശീയ പൗരത്വ ഭേദഗതി നിയമം
ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇടത് മുന്നണികള്‍ക്കും മാത്രമാണ് സാധിക്കുകയെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ മിത്ര.
പൗരത്വ നിയമം; ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് മുന്നണികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു
ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇടത് മുന്നണികള്‍ക്കും മാത്രമാണ് സാധിക്കുകയെന്ന് മിത്ര പറഞ്ഞു. അതേസമയം പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.