കേരളം

kerala

ETV Bharat / bharat

സമഗ്ര കാർഷിക നയം; മനസിലാക്കേണ്ടതെല്ലാം - comprehensive agriculture policy

കർഷകർക്ക് നല്ല താങ്ങ് വില ലഭ്യമാകുന്നതിനായി തെലങ്കാന സർക്കാർ ഒരു സമഗ്ര കാർഷിക നയത്തിന് രൂപം നൽകിയിട്ടുണ്ട്. അതുപോലെ രാജ്യം മുഴുവനുള്ള കർഷക സമൂഹത്തിന് ഗുണം ചെയ്യുന്ന ഒരു പുതിയ പരിഷ്ക്കാരത്തിന് കേന്ദ്ര സർക്കാരും മുന്നോട്ട് വരേണ്ടതുണ്ട്.

സമഗ്ര കാർഷിക നയം  കാർഷിക നയം  താങ്ങ് വില  കർഷകർ  comprehensive agriculture policy  agriculture policy
സമഗ്ര കാർഷിക നയം; മനസിലാക്കേണ്ടതെല്ലാം

By

Published : May 21, 2020, 4:39 PM IST

സമഗ്ര കാർഷിക നയം എവിടെ?

ഒരു കർഷകന് തന്‍റെ ഉൽപന്നങ്ങൾക്ക് നല്ല താങ്ങ് വിലയും സ്ഥിരമായ വരുമാനവും ലഭിക്കേണ്ടതുണ്ട്. അതിന് വിപണി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. കൊട്ടിഘോഷിച്ചുള്ള ലക്ഷ്യങ്ങൾ മുന്നിൽ വയ്ക്കാതെ ഒരു ആസൂത്രണ പദ്ധതിക്ക് രൂപം നൽകി ലക്ഷ്യങ്ങൾ പൂർത്തീകരിക്കുവാൻ പ്രവർത്തിക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യകരമമെന്ന് പറയട്ടെ, സമൂഹത്തിൽ വേരുറച്ച് പോയിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ലാഭകരമല്ലാത്ത കൃഷി രീതികൾ മാറ്റി പുതിയവ കൊണ്ടുവരുന്നതിനായി നമുക്ക് ഇതുവരെ ഒരു സമഗ്ര കാർഷിക നയം കൊണ്ട് വരുവാൻ കഴിഞ്ഞിട്ടില്ല. കർഷക സൗഹാർദ ഭക്ഷ്യ ഉൽപാദനവും, വിതരണവും, വിപണിയും, ഭക്ഷ്യ സംസ്ക്കരണ സംവിധാനങ്ങളും ഉണ്ടായെങ്കിൽ മാത്രമേ കർഷകരുടെ ആത്മവിശ്വാസം വർധിക്കുകയുള്ളൂ. കർഷകർക്ക് നല്ല താങ്ങ് വില ലഭ്യമാകുന്നതിനായി തെലങ്കാന സർക്കാർ ഒരു സമഗ്ര കാർഷിക നയത്തിന് രൂപം നൽകുന്ന ഈ വേളയിൽ രാജ്യം മുഴുവനുള്ള കർഷക സമൂഹത്തിന് ഗുണം ചെയ്യുന്ന ഒരു പുതിയ പരിഷ്ക്കാരത്തിന് കേന്ദ്ര സർക്കാരും മുന്നോട്ട് വരണം.

വാർപ്പ് മാതൃകകൾ വേണ്ട!

എന്ത് ഉൽപാദിപ്പിക്കണം, എത്രത്തോളം ഉൽപാദിപ്പിക്കണം, ജനങ്ങൾക്ക് എന്ത് വേണം, കയറ്റുമതിക്കുള്ള ആവശ്യം എത്രത്തോളം ഉണ്ട് എന്നൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള സമഗ്രമായ വിളവെടുപ്പ് സംവിധാനം ഇത് വരെ ഉണ്ടായിട്ടില്ല. ആവശ്യവും വിതരണവും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുകയും വിലകള്‍ അസ്ഥിരമാക്കുകയും ചെയ്‌തു പരമ്പരാഗതവും പതിവ് രീതികളിലുള്ളതുമായ വിളവെടുപ്പ്. വിപണിയിലെ സൂചനകള്‍ക്ക് അനുസൃതമായി വ്യാപാരികള്‍ വിലകള്‍ മാറ്റി മറിക്കുന്നത് നിയന്ത്രിക്കുവാന്‍ അധികൃതര്‍ താല്‍പര്യവും കാണിക്കുന്നില്ല. ആവശ്യവും ലാഭവും വളരെ ഉയര്‍ന്നിരിക്കുന്ന വേളകളില്‍ വിലകള്‍ കുത്തനെ ഇടിയുന്നതിന് കാരണക്കാരായ വിപണിയെ നിയന്ത്രിക്കുന്ന ശക്തികളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകളും പരാജയപ്പെട്ടു. ദേശീയ കാര്‍ഷിക വിപണി (ഇ-നാം) സംവിധാനം കൊണ്ടു വന്നുവെങ്കിലും പിഴവുകള്‍ തിരുത്തികൊണ്ട് അതിനെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. മുഖ്യ വിളവെടുപ്പ് സീസണില്‍ വിപണി വിലകള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത് ഭരിക്കുന്നവര്‍ക്ക് നന്നായി അറിയാവുന്ന കാര്യമാണ്. വിളവെടുക്കുന്ന ഉല്‍പന്നങ്ങള്‍ പ്രാദേശിക തലത്തില്‍ ഉപഭോഗം ചെയ്യപ്പെടുകയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്ലസ്റ്ററുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഉപഭോക്താക്കളെയും കര്‍ഷകരെയും ഒരുപോലെ ഏറെ സഹായിക്കുന്ന കാര്യമാണ്. യഥാര്‍ഥത്തിലുള്ള വിളവെടുപ്പ് ചെലവിന്‍റെ അടിസ്ഥാനത്തില്‍ വിലകള്‍ നിശ്ചയിക്കുകയും അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ആ ഉല്‍പന്നങ്ങള്‍ അവിടെ തന്നെ വാങ്ങുകയും ചെയ്‌താല്‍ നല്ല ഫലമായിരിക്കും ഉളവാകുക. ഈ പദ്ധതി നടപ്പാക്കുന്നതിനായി മണ്ണിന്‍റെ സ്വഭാവത്തിനും, ജല ലഭ്യതക്കും, കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും അനുസൃതമായി വിളവെടുപ്പിന്‍റെ രീതികള്‍ മാറ്റേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു നിയന്ത്രിതമായ സമീപനവുമായി മുന്നോട്ട് പോകാനാണ് തെലങ്കാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിശാലമായ രീതിയില്‍ ചര്‍ച്ചകള്‍ ചെയ്‌ത ശേഷം ഒരു സമഗ്ര കാര്‍ഷിക നയം കൊണ്ടു വരുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമായ ഒരു സംഭവ വികാസമാണ്. വിളവുകളെ വ്യവസ്ഥാപിതമായ അസൂത്രണത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയും വിവിധ മേഖലകളിലെ ആവശ്യങ്ങള്‍ക്കനുസൃതമായി കണ്ടെത്തുകയും ചെയ്ത് കൃഷി ചെയ്താല്‍ വിലകള്‍ നിയന്ത്രണ വിധേയമാകും.

ലാഭകരമായ വില നിശ്ചയിക്കല്‍ നിര്‍ണായകമാണ്!

മികച്ച വില ഉറപ്പാക്കി നോക്കൂ, നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ തീര്‍ച്ചയായും അതോടെ അവരുടെ കഴിവുകള്‍ കാട്ടി തരും. കൃഷി ചെയ്യുവാന്‍ ആളുകള്‍ ഇല്ലാതായാല്‍ നമ്മുടെ ഗതി എന്താകുമെന്ന് ഭരിക്കുന്നവര്‍ ഒന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് രാജ്യത്തെ നിലനിര്‍ത്തുന്നത് കാര്‍ഷിക മേഖലയാണ്. രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് അഞ്ച് വീതം ഭക്ഷ്യ സംസ്‌കരണ ശാലകള്‍ സ്ഥാപിക്കണം. എന്നിട്ട് അവയെ കയറ്റുമതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലസ്റ്ററുകളുമായി ബന്ധിപ്പിക്കണം. മാപിങ്ങ് സാങ്കേതിക വിദ്യ നമുക്ക് ഇപ്പോള്‍ ഉണ്ടെങ്കിലും കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കുവാന്‍ നമുക്ക് കഴിയുന്നില്ല. തെലങ്കാനയില്‍ നിയന്ത്രിതമായ വിള നയത്തിന് അനുകൂലമാണ് കര്‍ഷകര്‍. അവര്‍ സര്‍ക്കാരിന്‍റെ ഉപദേശങ്ങള്‍ പാലിക്കുവാന്‍ തയ്യാറുമാണ്. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മൂലം വിലകള്‍ കുത്തനെ ഇടിയുന്നതില്‍ നിന്നും തങ്ങളെ രക്ഷിക്കുവാന്‍ ആരുണ്ട് എന്ന ഉല്‍കണ്‌ഠയാണ് അവര്‍ക്ക്. സര്‍ക്കാര്‍ തങ്ങളെ രക്ഷിക്കുവാന്‍ മുന്നോട്ട് വരുമോ എന്നവര്‍ ചോദിക്കുന്നു. അവരുടെ ഭയാശങ്കകള്‍ മനസിലാക്കാവുന്നതേയുള്ളൂ. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉറപ്പുകളും സംരക്ഷണം നല്‍കലും പോലുള്ള സമീപനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കര്‍ഷകരെ സംരക്ഷിക്കുവാന്‍ കഴിയുകയുള്ളൂ. താങ്ങുവില ഉറപ്പു വരുത്തുന്നതിനായി വിളകള്‍ വലിയ തോതില്‍ വാങ്ങുക എന്നത് മാത്രമാണ് സര്‍ക്കാരിനു മുന്‍പിലുള്ള ഏക വഴി. കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്ക് (എഫ്‌പിഒ കള്‍) വിശാലമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇടുന്നുണ്ട്. പക്ഷെ അവയെല്ലാം നടപ്പാക്കുന്നത് കൃത്യമായി നിരീക്ഷിക്കപ്പെടുന്നില്ല. നിലവാരമുള്ള ഉല്‍പന്നങ്ങളുടെ വിതരണം, എല്ലാ വിളവെടുപ്പുകാര്‍ക്കും വിള വായ്‌പകള്‍, വിളവെടുപ്പ് ചെലവുകള്‍ കുറക്കല്‍, സമഗ്ര കാര്‍ഷിക രീതികളായ പാലുല്‍പന്നങ്ങളും കോഴി വളര്‍ത്തലും പോലുള്ളവ ചെയ്യുന്നതിനായി പിന്തുണ നല്‍കല്‍, തന്‍റെ ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച വ്യാപാര മൂല്യം ലഭിക്കുന്നതിനായുള്ള അവസരങ്ങള്‍ കര്‍ഷകന് കാട്ടി കൊടുക്കുക തുടങ്ങിയ നടപടികള്‍ ആഭ്യന്തര കാര്‍ഷിക മേഖലയുടെ വികസനത്തില്‍ പുതിയ ഒരു അദ്ധ്യായം എഴുതി ചേര്‍ക്കും. മേല്‍ പറഞ്ഞ ഘടകങ്ങളെല്ലാം ഒന്നിച്ച് ചേര്‍ത്ത് ഒരു പുതിയ കാര്‍ഷിക നയം കൊണ്ടു വന്നാല്‍ നമ്മുടെ ഗ്രാമങ്ങള്‍ സമ്പന്നമാകും. നിരവധി പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ തന്‍റെ ഉല്‍പന്നത്തിന് നല്ല വില കിട്ടാന്‍ വഴിയില്ലാത്തതിനാല്‍ ആത്യന്തികമായി പരാജയപ്പെടുന്നത് കര്‍ഷകന്‍ തന്നെയാണ്. നല്ല ആശയങ്ങള്‍ സ്വാഗതം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനം തന്നെയാണ്. പക്ഷെ അതിലും പ്രധാനം അതിന്‍റെ എല്ലാം ഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തലാണ്. പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ് ഇതിനൊക്കെ അടിസ്ഥാനം.

ചിന്തിക്കുന്നത് മാറ്റം വരുത്തും!

ഒരു വര്‍ഷം മുഴുവന്‍ ഒരു വിള തന്നെ കൃഷി ചെയ്യുക, അനുയോജ്യമായ വിളകള്‍ സ്വീകരിക്കാതിരിക്കുക എന്നിങ്ങനെയുള്ള കുറവുകളാണ് വിളവെടുപ്പിനെ ബാധിക്കുന്ന കാര്യം. ഒരേ വിള തന്നെ പല തവണ കൃഷി ചെയ്യുമ്പോള്‍ അത് മണ്ണിനെ ദുര്‍ബലപ്പെടുത്തുകയും വിളവെടുപ്പ് കുറയാനും വിളവെടുക്കുന്ന ഉല്‍പന്നത്തിന്‍റെ നിലവാരം മോശമാകാനും അതുവഴി നഷടം വരുവാനും കാരണമാകും. അതിനാല്‍ ആവശ്യമായ വിളകളാണ് പ്രോത്സാഹിപ്പിക്കേണ്ടത്. കുടില്‍ വ്യവസായം എന്ന നിലയില്‍ സമീപ പ്രദേശങ്ങളില്‍ തന്നെ ഭക്ഷ്യ സംസ്‌കരണ വ്യവസായം പ്രോത്സാഹിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് അത് മെച്ചപ്പെട്ട ലാഭം നല്‍കും. വിളവെടുക്കുന്ന രീതികളിലും കര്‍ഷകര്‍ ചിന്തിക്കുന്ന രീതികളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഖാരിഫ് സീസണില്‍ നെല്ലാണ് കൃഷി ചെയ്യുന്നത് എങ്കില്‍ അടുത്ത സീസണില്‍ ചെറുപയര്‍, ചോളം, ഉഴുന്ന്, ബാര്‍ലി തുടങ്ങിയ നാണ്യ വിളകളായിരിക്കണം കൃഷി ചെയ്യേണ്ടത്. ഇതെല്ലാം പ്രാദേശികമായ ആവശ്യത്തിനെ അടിസ്ഥാനത്തില്‍ ചെയ്യുമ്പോള്‍ അത് മണ്ണിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യും. അതേ സമയം രണ്ട് വിള നെല്ല് കൃഷി ചെയ്യാവുന്ന കോള്‍ നിലങ്ങളില്‍ ബദല്‍ കൃഷികള്‍ പ്രയാസമാണ്. ഏത് തരം വിളകള്‍ തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞരുടേയും സര്‍ക്കാരിന്‍റെയും ഉപദേശങ്ങളെ ആശ്രയിക്കുന്നതാണ് ഏറ്റവും നല്ല വഴി. ശാസ്ത്രഞ്ജര്‍ നമ്മുടെ മണ്ണിന്‍റെ രീതി പഠിക്കുകയും ജല ലഭ്യതയും കാലാവസ്ഥാ സാഹചര്യങ്ങളും പോലുള്ള കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്‌താണ് ഇത്തരം ഉപദേശങ്ങള്‍ നല്‍കുന്നത്. ലാഭകരമായ വിളവെടുപ്പിന് രാജ്യത്ത് ഒരു പുതിയ കാര്‍ഷിക നയം വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

ABOUT THE AUTHOR

...view details