കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് കർഷക വിഷയത്തിൽ കോലി അഭിപ്രായം വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങളുടെ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം.സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികളും സൗഹാര്‍ദ്ദപരമായ മാർഗം കണ്ടെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കോലി ട്വറ്ററിൽ കുറിച്ചു.
കർഷക വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോലി, കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് ട്വീറ്റ് - ട്വീറ്റ്
വിഷയത്തിൽ സച്ചിന് ടെണ്ടുല്‍ക്കറുടെ ട്വീറ്റ് വിവാദമായതിന് തൊട്ടുപിന്നാലെയാണ് കോലിയുടെ പ്രതികരണം. എല്ലാവരും ഒരുമിച്ച് കര്‍ഷക പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെയും അഭിപ്രായപ്പെട്ടു.
കർഷക വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോലി, കർഷകർ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് ട്വീറ്റ്
ഇന്ത്യയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ട എന്നുമുള്ള സച്ചിന് ടെണ്ടുല്‍ക്കറുടെ ട്വീറ്റ് വിവാദമായതിന് തൊട്ടുപിന്നാലെയാണ് കോലിയുടെ പ്രതികരണം. പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ നേരത്തെ കർഷക സമരത്തിന് അനുകൂലമായി ട്വിറ്റ് ചെയ്തിരുന്നു. എല്ലാവരും ഒരുമിച്ച് കര്‍ഷക പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെയും അഭിപ്രായപ്പെട്ടു.