ജമ്മു കശ്‌മീരിൽ ലഷ്‌കര്‍-ഇ-ത്വയ്‌ബ സഹായി പിടിയിൽ - LeT associates arrested in kashmir
മണ്ഡിഗാം ക്രാൾഗണ്ട് നിവാസിയായ അകീൽ അഹ്മദ് പരേയാണ് പിടിയിലായത്.

ശ്രീനഗർ: ഹാന്ദ്വാരയിൽ നിന്ന് ലഷ്‌കര്‍-ഇ-ത്വയ്‌ബ സഹായി പൊലീസ് പിടിയിലായി. മണ്ഡിഗാം ക്രാൾഗണ്ട് നിവാസിയായ അകീൽ അഹ്മദ് പരേയാണ് പിടിയിലായത്. ജമ്മു കശ്‌മീർ പൊലീസ്, 32 രാഷ്ട്രീയ റൈഫിൾസ്, 92 ബറ്റാലിയൻ സിആർപിഎഫ് എന്നിവര്‍ സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രധാന വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.