ഛണ്ഡീഗഢ്: പഞ്ചാബിലെ ഛണ്ഡീഗഡിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലി ഇറങ്ങി. സുഖ്‌ണ വന്യജീവി സങ്കേതത്തില്‍ നിന്നെത്തിയ പുലിയെ അഞ്ച് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് പിടികൂടിയത്. വന്യജീവി സങ്കേതത്തില്‍ നിന്ന് പുലർച്ചെ നഗരത്തില്‍ പ്രവേശിച്ച പുലിയെ സെക്ടർ 5 റസിഡന്‍ഷ്യല്‍ പ്രദേശത്താണ് കണ്ടെത്തിയത്.
ഛണ്ഡീഗഡിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലി ഇറങ്ങി - ഛണ്ഡീഗഡിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലി ഇറങ്ങി
അഞ്ച് മണിക്കൂറില്‍ അധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഛണ്ഡീഗഡിലെ ജനവാസ മേഖലയില്‍ പുള്ളിപ്പുലി ഇറങ്ങി
പുള്ളിപ്പുലി ഇറങ്ങിയത് പ്രദേശവാസികൾക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടുന്നതിനിടെ പുള്ളിപ്പുലിക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
രാവിലെ 8.15നാണ് നാട്ടുകാർ പുള്ളിപ്പുലിയെ കണ്ടെത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകളോളം ഒളിച്ചിരുന്ന പുള്ളിപ്പുലിയെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെണിയിലാക്കിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.