ഹൈദരാബാദ്: തെലങ്കാനയിലെ നല്‍കൊണ്ട ജില്ലയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റു. മുള്ളുവേലിയില്‍ നിന്ന് പുള്ളിപ്പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മരിഗുഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. പുള്ളിപ്പുലി മുള്ളുവേലിയില്‍ കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട കര്‍ഷകന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനപാലകര്‍ സ്ഥലത്തെത്തിയത്. വനപാലക സംഘത്തിലുണ്ടായിരുന്നവര്‍ പിന്നീട് പുള്ളിപ്പുലിയെ പിടിച്ചുകെട്ടി.
തെലങ്കാനയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക് - തെലങ്കാനയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്
നല്‍കൊണ്ട ജില്ലയിലെ മരിഗുഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുള്ളുവേലിയില്‍ നിന്ന് പുള്ളിപ്പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

തെലങ്കാനയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്
മുള്ളുവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ മയക്ക് വെടി വെച്ച് മയക്കിയിരുന്നെങ്കിലും ബോധം വീണ്ടെടുത്തതാണ് വനപാലകര്‍ക്ക് വിനയായത്. തുടര്‍ന്ന് വനപാലകര്‍ക്ക് നേരെ ഓടിയടുത്ത പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. അടുത്തുള്ള വനത്തില്‍ നിന്നാണ് പുള്ളിപ്പുലി ഗ്രാമത്തിലെത്തിയത്. സമാനമായ മറ്റൊരു സംഭവവും അടുത്തിടെ നടന്നിരുന്നു. കടെദന്‍ മേഖലയില്‍ പുള്ളിപ്പുലി റോഡില്‍ വിശ്രമിക്കുന്ന കാഴ്‌ച പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. രക്ഷപ്പെടുന്നതിനിടെ പുള്ളിപ്പുലി ട്രക്ക് ഡ്രൈവറെ ആക്രമിച്ചിരുന്നു.
തെലങ്കാനയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്
Last Updated : May 28, 2020, 9:41 PM IST