ഹിമാചലിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു - ഹിമാചൽ പ്രദേശ്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പുള്ളിപ്പുലിയുടെ അക്രമണമുണ്ടായത്
![ഹിമാചലിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു DSP Chaupal Raj Kumar Child died in leopard attack leopard attack in shimla news of leopard attack shimla news child died in nerwa due to leopard attack leopard attack ഷിംല വാർത്ത പുള്ളിപ്പുലിയുടെ ആക്രമണം കുട്ടി മരിച്ചു ഹിമാചൽ പ്രദേശ് നേപ്പാൾ സ്വദേശി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9049475-206-9049475-1601823351296.jpg)
പുള്ളിപ്പുലി ആക്രമിച്ചു; ഹിമാചലിൽ കുട്ടി മരിച്ചു
ഷിംല:ഹിമാചൽ പ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒന്നരവയസ് പ്രായമുള്ള കുട്ടി മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. നേപ്പാൾ സ്വദേശിയായ കുഞ്ഞ് ആശുപത്രിയിൽ വച്ച് മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. പുള്ളിപ്പുലിയെ പിടികൂടണമെന്ന് പ്രദേശവാസികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.