ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആറ് മാസമായി അടഞ്ഞുകിടന്നിരുന്ന ലേ-മണാലി ദേശീയപാത വീണ്ടും തുറന്നു. 490 കിലോമീറ്റർ നീളമുള്ള ദേശീയപാത ലഡാക്ക് ജമിയാങ് സെറിംഗിലെ എംപിയാണ് ഗതാഗതത്താനായി തുറന്ന് കൊടുത്തത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് മഞ്ഞ് നീക്കം ചെയ്തത്.
ലേ-മണാലി ദേശീയപാത വീണ്ടും തുറന്നു - മഞ്ഞുവീഴ്ച
മഞ്ഞുവീഴ്ചയെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ദേശീയപാത അടഞ്ഞ് കിടക്കുകയായിരുന്നു
![ലേ-മണാലി ദേശീയപാത വീണ്ടും തുറന്നു Ladakh news Border Roads Organisation news Ladakh Jamyang Tsering Leh-Manali reopened ലേ-മനാലി ദേശീയപാത ലേ-മനാലി ദേശീയപാത വീണ്ടും തുറന്നു മഞ്ഞുവീഴ്ച ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7270504-935-7270504-1589949635904.jpg)
ലേ-മനാലി ദേശീയപാത വീണ്ടും തുറന്നു
2019 നവംബർ മുതൽ ദേശീയപാത അടഞ്ഞുകിടക്കുകയായിരുന്നു. എല്ലാ വർഷവും ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം ലേ-മനാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാറുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് റോഡ് വൃത്തിയാക്കാനുള്ള ചുമതല.