അമരാവതി: ആന്ധ്രാപ്രദേശില്‍ നിയമസഭാ സമിതി പിരിച്ചുവിടുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കി. തിങ്കളാഴ്‌ച ചേർന്ന നിയമസഭാ യോഗമാണ് എതിരില്ലാതെ പ്രമേയം പാസാക്കിയത്. 133 അംഗങ്ങൾ അനുകൂലമായി വോട്ടു ചെയ്‌തു. പ്രമേയം പാസായതിനാല്‍ ഗവർണറുടെ അംഗീകാരത്തിന് ശേഷം തുടർനടപടികൾക്കായി കേന്ദ്ര സർക്കാരിന് അയക്കും.
ആന്ധ്രാപ്രദേശില്‍ നിയമസഭാ സമിതി പിരിച്ചുവിടാനുളള പ്രമേയത്തിന് അംഗീകാരം - ജഗൻ മോഹൻ
തിങ്കളാഴ്‌ച ചേർന്ന നിയമസഭാ യോഗമാണ് നിയമസഭാ സമിതി പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കിയത്. തീരുമാനത്തില്‍ വൻ പ്രതിഷേധവുമായി ടിഡിപി രംഗത്തെത്തി
![ആന്ധ്രാപ്രദേശില്‍ നിയമസഭാ സമിതി പിരിച്ചുവിടാനുളള പ്രമേയത്തിന് അംഗീകാരം andhra legislative legislative council jagan mohan reddy ysr congress tdp ജഗൻ മോഹൻ ആന്ധ്രാപ്രദേശ് നിയമസഭ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5864999-113-5864999-1580146866893.jpg)
നേരത്തെ ആന്ധ്രയ്‌ക്ക് മൂന്ന് തലസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള മുൻ സർക്കാരിന്‍റെ തീരുമാനം നിയമസഭാ സമിതി തള്ളിയിരുന്നു. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു നിയമസഭാ സമിതിയുടെ തീരുമാനം. ഇതിന് പിന്നാലെയാണ് ആന്ധ്രാ പ്രദേശ് സർക്കാരിന്‍റെ ഈ നീക്കം. രാജ്യസഭാ മാതൃകയില്‍ ആന്ധ്രാ പ്രദേശിലെ ഉപരിസഭയാണ് നിയമസഭാ സമിതി. നിയമസഭാ അംഗങ്ങളാണ് സമിതി അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങൾക്ക് ആറ് വർഷമാണ് കാലാവധി. 175 അംഗ നിയമസഭയില്‍ ജഗൻ സർക്കാരിന് 151 എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ട്. എന്നാല്‍ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടിയായ ടിഡിപിക്ക് 58 അംഗ നിയമസഭ സമിതിയില്‍ 27 അംഗങ്ങളും ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. ഇതാണ് സമിതി പിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നില്‍. 2021ല്‍ മാത്രമേ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസിന് നിയമസഭാ സമിതിയില്‍ മേല്‍കൈ നേടാൻ സാധിക്കൂ.