ന്യൂഡൽഹി:20 ലക്ഷം കോടി പാക്കേജ് ബജറ്റ് പുനസംഘടന വരുത്തി അവതരിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുറി. നിലവിലെ പാക്കേജ് പൊതുജനങ്ങൾക്ക് ഒരു ആശ്വാസവും നൽകുന്നില്ലെന്നും വിദേശ, വൻകിട ബിസിനസുകൾക്ക് ലാഭം നേടാനുള്ള അവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പല വ്യവസ്ഥകളും പഴയ ബജറ്റിൽ ഉള്ളതാണെന്നും യഥാർഥത്തിൽ മൂന്ന് ലക്ഷം കോടി മാത്രമാണ് ചെലവഴിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
സാമ്പത്തിക പാക്കേജ്; പ്രതിഷേധമറിയിച്ച് സിപിഎം
നിലവിലെ പാക്കേജ് പൊതുജനങ്ങൾക്ക് ഒരു ആശ്വാസവും നൽകുന്നില്ലെന്നും വിദേശ, വൻകിട ബിസിനസുകൾക്ക് ലാഭം നേടാനുള്ള അവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നതെന്നും സീതാറാം യെച്ചൂരി
എട്ട് കോടി ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ ലഭ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരാൾക്ക് പത്ത് കിലോ എന്ന കണക്കിൽ ധാന്യങ്ങൾ ആറുമാസത്തേക്ക് സൗജന്യമായി നൽകണം. സർക്കാരിന്‍റെ പ്രഖ്യാപനങ്ങളിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് സർക്കാരിനെ സമ്മർദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതിയില്ലാത്തവർക്ക് വരുമാന പിന്തുണ, സൗജന്യ ഭക്ഷ്യധാന്യങ്ങൾ, തൊഴിലാളികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സൗജന്യ സംവിധാനം എന്നിവ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ പ്രധാനമായും ഉൾപ്പെടുന്നു. ഇതിനുപുറമെ, തൊഴിൽ നിയമത്തിലെ മാറ്റത്തെയും പല പ്രതിപക്ഷ പാർട്ടികളും എതിർത്തിട്ടുണ്ട്.