കേരളം

kerala

ETV Bharat / bharat

മഹാസഖ്യത്തില്‍ ശക്തരാകുമോ ഇടതുപക്ഷം... ബിഹാറില്‍ ഇടതും കോണ്‍ഗ്രസും ഭായി ഭായി..

ഒരു കൊടിമരത്തില്‍ കോണ്‍ഗ്രസിന്‍റ ത്രിവര്‍ണ പതാകയും ഇടതുപക്ഷത്തിന്‍റെ ചെങ്കൊടിയും ഒരുമിച്ചു പാറുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇത്തവണ ബിഹാറില്‍ സുവര്‍ണാവസരമാണ്. നഷ്ടപ്പെട്ട് പ്രതാപം വീണ്ടെടുക്കാന്‍.

Left pary  ബിഹാര്‍  ബിഹാര്‍ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ്  ഇടതുപക്ഷം  ഇടതുപക്ഷം  Left partys in Bihar
ബിഹാറില്‍ കൈകോര്‍ത്ത് കോണ്‍ഗ്രസും ഇടതുപക്ഷവും

By

Published : Nov 10, 2020, 6:08 AM IST

Updated : Nov 10, 2020, 9:42 AM IST

ഹൈദരാബാദ്:അടിയന്തരാവസ്ഥ കാലത്ത് ബിഹാറില്‍ അടിവേരിളകിയ ഇടതപക്ഷം ഇത്തവണ വേറുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ ശത്രുക്കളെങ്കിലും ബിഹാറില്‍ മാഹസഖ്യത്തിന്‍റെ ഭാഗമാണ് ഇടതുപക്ഷം. ഒരു കൊടിമരത്തില്‍ കോണ്‍ഗ്രസിന്‍റ ത്രിവര്‍ണ പതാകയും ഇടതുപക്ഷത്തിന്‍റെ ചെങ്കൊടിയും ഒരുമിച്ചു പാറുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇത്തവണ ബിഹാറില്‍ സുവര്‍ണാവസരമാണ്. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ഇടതുകക്ഷികള്‍. മഹാസഖ്യത്തിനൊപ്പം നിന്ന് പാര്‍ട്ടിയുടെ സ്വാധീനം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ഗ്രാമീണ മേഖലകളിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. മഹാസഖ്യത്തിനൊപ്പം 29 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. സിപിഐ (എം.എല്‍) 19, സിപിഐ ആറ്, സിപിഎം നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു എം.എല്‍.എയേ പോലും ലഭിക്കാത്ത പാര്‍ട്ടിക്ക് മഹാസഖ്യമെന്നത് അവസാനത്തെ കച്ചിത്തുരുമ്പാകും.

ബിഹാറിന്‍റെ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വലിയ സ്വാധിനമുണ്ട്. ചെങ്കൊടിക്ക് വളരാന്‍ വെള്ളവും വളവും കൊടുത്ത മണ്ണായിരുന്നു ബിഹാര്‍. കര്‍ഷക തൊഴിലാളികള്‍ക്കും പാട്ട കുടിയാന്മാര്‍ക്കുമെതിരെ ജന്മിമാരോട് നടത്തിയ പോരാട്ടമായിരുന്ന ജനഹൃദയങ്ങളില്‍ ഇടതുപക്ഷത്തിന് വിത്തിട്ടത്. 1972ല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം സിപിഐക്കായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് അടിവേരിളകി. ശക്തമായ ജാതി സമവാക്യങ്ങള്‍ക്കിടയില്‍ ചുവപ്പിന് നിറം മങ്ങി. അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണനെ പോലുള്ള ആദ്യകാല കമ്യൂണിസ്റ്റുകല്‍ ഇന്ദിരാഗാന്ധിക്കെതിരെ സമരം നയിച്ച ഭൂമിയാണ് ബിഹാര്‍. എന്നാല്‍ സിപിഐ അന്ന് അടിയന്തരാവസ്ഥയെ പിന്‍തുണച്ചു. ഇതോടെ ഒന്നായി നിന്നിരുന്ന പാര്‍ട്ടികള്‍ ഭിന്നിച്ചു. അന്ന് സിപിഐയാണെങ്കില്‍ ഇന്ന് സിപിഐ എംഎല്ലാണ് ബിഹാറിന് ഇടതിനെ നയിക്കുന്നതെന്ന് കാണാം.

കോണ്‍ഗ്രസിനോട് സന്ധിചേരുന്നതിലുള്ള പ്രത്യേയശാസ്ത്രപരമായി വിയോജിപ്പ് ബിഹാറില്‍ ഇടുതുപക്ഷത്തിനില്ല. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ കക്ഷികളുമായി സഹകിരിക്കുക എന്ന നയമാണ് മുന്നോട്ട് വെക്കുന്നത്. യുപി.എ സര്‍ക്കറിന് പിന്‍തുണ നല്‍കി തിരുത്തല്‍ ശക്തി ആയതുപോലെ തേജസ്വിയുടെ അധികാരത്തിലെത്തിയാല്‍ തിരുത്തില്‍ ശക്തിയാക്കാനാണ് ഇടതുപക്ഷത്തിന്‍റ നീക്കം.

Last Updated : Nov 10, 2020, 9:42 AM IST

ABOUT THE AUTHOR

...view details