ബംഗാളിൽ ട്രംപിന് 'ഗോ ബാക്ക്' വിളിച്ച് ഇടത് സംഘടനകൾ - ട്രംപ് മോദി
ട്രംപ് മോദിയുടെ സുഹൃത്താണെന്നും ഇന്ത്യയുടേതല്ലെന്നും പ്രതിഷേധക്കാർ
![ബംഗാളിൽ ട്രംപിന് 'ഗോ ബാക്ക്' വിളിച്ച് ഇടത് സംഘടനകൾ go back Trump ongoing India trip of US President US President Donald Trump visit to India 'ഗോ ബാക്ക്' ട്രംപ് ട്രംപ് മോദി ട്രംപ് മോദി കൂടിക്കാഴ്‌ച](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6192843-1060-6192843-1582599662542.jpg)
ഗോ ബാക്ക്
കൊൽക്കത്ത: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം പുരോഗമിക്കെ പ്രതിഷേധ റാലികളുമായി ബംഗാളിൽ ഇടതുസംഘടനകൾ. ട്രംപിനെതിരെ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങളുയർത്തിയാണ് പശ്ചിമ ബംഗാളിൽ പ്രതിഷേധ റാലികൾ അറങ്ങേറിയത്. ധരംതലയിലുള്ള ലെനിൻ പ്രതിമയുടെ മുമ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലികളിൽ നിരവധി ട്രേഡ് യൂണിയനുകൾ, ഇടതുപക്ഷ വനിത സംഘടനകൾ, യുവാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രസർക്കാരിനെതിരെയും അപലപിച്ച പ്രതിഷേധക്കാർ, ട്രംപ് മോദിയുടെ സുഹൃത്താണെന്നും ഇന്ത്യയുടേതല്ലെന്നും ആരോപിച്ചു.