കേരളം

kerala

ETV Bharat / bharat

ജെഎൻയുവിനെ രാഷ്ട്രീയ യുദ്ധക്കളമാക്കി മാറ്റിയത് ഇടതുപക്ഷമെന്ന് സ്മൃതി ഇറാനി - സ്മൃതി ഇറാനി

അക്രമത്തിൽ ഇടത് പാർട്ടികളുടെ പങ്ക് ജനങ്ങൾ മനസിലാക്കണമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

JNU violence  JNU attack  delhi police  jnu battleground  സ്മൃതി ഇറാനി  ജെഎൻയു
സ്മൃതി ഇറാനി

By

Published : Jan 10, 2020, 7:21 PM IST

ന്യൂഡൽഹി: ജെഎന്‍യു ക്യാമ്പസിനെ രാഷ്ട്രീയ യുദ്ധക്കളമാക്കി മാറ്റിയത് ഇടത് രാഷ്ട്രീയ പാർട്ടികളാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജെഎൻയു അക്രമത്തെക്കുറിച്ച് ഡൽഹി പൊലീസ് വ്യക്തമാക്കിയ വിവരങ്ങൾ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അവർ.

അക്രമത്തിൽ ഇടത് പാർട്ടികളുടെ പങ്ക് ജനങ്ങൾ മനസിലാക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇടത് പാർട്ടികളാണ് ജെ‌എൻ‌യുവിലെ ആൾക്കൂട്ടത്തെ നയിച്ചത്. അവർ പൊതു സ്വത്ത് നശിപ്പിച്ചെന്നും ക്യാമ്പസിനെ ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറ്റിയെന്നും സ്മൃതി ഇറാനി പറഞ്ഞു.

ABOUT THE AUTHOR

...view details