കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങൾക്കും കൊലപാതകങ്ങൾക്കും പുറമെ ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഇടതുപക്ഷവും കോൺഗ്രസും. ഒക്ടോബർ ആറിനാണ് പ്രതിഷേധപരിപടികൾ സംഘടിപ്പിക്കുക.
കൊൽക്കത്തയിൽ മെഗാ റാലി സംഘടിപ്പിക്കുമെന്നും, മറ്റ് ജില്ലകളിൽ സമാനമായ പരിപാടികൾ നടത്തുമെന്നും ഇടതുമുന്നണി ചെയർമാൻ ബിമാൻ ബോസും കോൺഗ്രസ് പ്രതിപക്ഷ നേതാവ് അബ്ദുൾ മന്നനും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊൽക്കത്തയിലെ പ്രതിഷേധ റാലി എസ്‌പ്ലാനേഡിൽ നിന്ന് ആരംഭിച്ച് പാർക്ക് സ്ട്രീറ്റിലൂടെ ലേഡി ബ്രബോർൺ കോളജിന് സമീപം അവസാനിക്കും.