ബംഗളുരു: ഇന്ത്യൻ ശാസ്‌ത്രജ്ഞർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചതിങ്ങനെ "നമ്മുടെ ശാസ്‌ത്രജ്ഞരാൽ ഇന്ത്യ അഭിമാനം കൊള്ളുന്നു. എല്ലാവരും ധൈര്യമായിരിക്കണം."
കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ഐഎസ്ആർഒ ശാസ്‌ത്രജ്ഞരെ പിന്തുണച്ച് പറഞ്ഞ വാക്കുകളിങ്ങനെ. "ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്. രാജ്യത്തെ ഈ അഭിമാനനിമിഷത്തിലേക്ക് കൊണ്ടെത്തിച്ചത് നിങ്ങളുടെ മനസ്സും ശാസ്‌ത്രലോകത്തെ നേട്ടങ്ങളുമാണ്. നിങ്ങൾ വിജയിച്ചിരിക്കുന്നു."
കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക മന്ത്രി ഹർഷ് വർധൻ ശാസ്‌ത്രജ്ഞരോടായി പറഞ്ഞതിങ്ങനെ. "വിജയമോ പരാജയമോ സംഭവിച്ചേക്കാം. നിങ്ങൾ എത്രത്തോളം ഉയരെയാണെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കില്ല."