ന്യൂഡൽഹി :രാജ്യം ഇന്ന് 73-ാം കരസേനാ ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയിലെ എല്ലാ സൈനികർക്കും ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും രാഷ്‌ട്രത്തിന് വേണ്ടി സമർപ്പിക്കുന്ന ശക്തരായ സൈനികർക്ക് ആശംസകൾ'' എന്ന് മോദി ട്വീറ്റ് ചെയ്‌തു. കൂടാതെ വിമുക്ത ഭടന്മാര്‍ക്കും സൈനികരുടെ കുടുംബങ്ങള്‍ക്കും മോദി ആശംസകൾ അറിയിച്ചു.
സൈനികർക്ക് ആദരം: കരസേനാ ദിനം ആഘോഷിച്ച് രാജ്യം - നരേന്ദ്ര മോദി
വിമുക്ത ഭടന്മാര്‍ക്കും സൈനികരുടെ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി മോദി ആശംസകൾ അറിയിച്ചു.
ഇന്ത്യയിലെ എല്ലാ സൈനികർക്കും ആദരവർപ്പിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി
1949 ജനുവരി 15ന് ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായി ജനറല്‍ കരിയപ്പ അധികാരമേറ്റതിന്‍റെ ഓര്‍മക്കാണ് ഈ ദിനം ആചരിക്കുന്നത്. സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്ന മുദ്രവാക്യമുയര്‍ത്തി 1895 ഏപ്രില്‍ ഒന്നിനാണ് കരസേന സ്ഥാപിതമായത്.