അഭിഭാഷകന്‍റെ കൊലപാതകം: പ്രധാന പ്രതി അറസ്റ്റില്‍ - ലഖ്‌നൗ ബാർ അസോസിയേഷനിൽ നിന്നും സെൻട്രൽ ബാർ അസോസിയേഷനിൽ നിന്നും 50,000 രൂപ വീതവും നല്‍കാൻ തീരുമാനമായി.
കൊല്ലപ്പെട്ട ഷിഷിർ ത്രിപാഠിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ലഖ്‌നൗ: അഭിഭാഷകൻ ഷിഷിർ ത്രിപാഠിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തു.സംസ്ഥാന പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മറ്റ് നാല് പ്രതികളെ പിടികൂടാനായി 45 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ലഖ്‌നൗവിലെ വസതിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് അഭിഭാഷകൻ ഷിഷിർ ത്രിപാഠിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ത്രിപാഠിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതികളെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിപാഠിയുടെ മൃതദേഹം വഹിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ കോമ്പൗണ്ടിനുള്ളിൽ സഹപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ത്രിപാഠിയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ലഖ്‌നൗ ബാർ അസോസിയേഷനിൽ നിന്നും സെൻട്രൽ ബാർ അസോസിയേഷനിൽ നിന്നും 50,000 രൂപ വീതവും നല്‍കാൻ തീരുമാനമായി.