ന്യൂഡല്‍ഹി : രാജ്യമൊട്ടാകെ നടക്കുന്ന പീഡനസംഭവത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ്. രാജ്യത്ത് അക്രമ സംഭവങ്ങൾ കൂടി വന്നിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നിലെന്നും മൗനം പാലിക്കുകയാണെന്നുമാണ് ആരോപണം. കോൺഗ്രസ് ഭരണകാലത്ത് ഡല്‍ഹിയില്‍ നടന്ന പീഡന സംഭവത്തില്‍ നരേന്ദ്ര മോദി കോൺഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ കോൺഗ്രസ് നേതാവ് രൺദീപ് സുര്‍ജേവാല തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് - pm modi is mute : Congress
രാജ്യത്ത് നടക്കുന്ന അനിഷ്‌ട സംഭവത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയെ എന്ത് കൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ല എന്ന് രൺദീപ് സുര്‍ജേവാല തന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു
പ്രധാന മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ്
രാജ്യത്ത് കുറ്റവാളികൾ സ്വതന്ത്രമായി നടക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി അതില്‍ മൗനം പാലിക്കുകയാണ്. അനിഷ്‌ട സംഭവത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയെ എന്ത് കൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ല എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.