കേരളം

kerala

ETV Bharat / bharat

ലാവലിൻ കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി - lavalin case extended to second week; supreme court

കശ്‌മീര്‍ ഹര്‍ജികൾ പരിഗണിക്കുന്നതിനാലാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് നീട്ടി വച്ചത്.

ലാവലിൻ ഇന്ന് പരിഗണിക്കില്ല

By

Published : Oct 1, 2019, 1:18 PM IST

Updated : Oct 1, 2019, 10:51 PM IST

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എൻ. വി. രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരായ കെ. മോഹനചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവർ വിചാരണ നേരിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീംകോടതി നീട്ടിവച്ചിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിണറായി വിജയന് വേണ്ടി ഹാജരായി. രാഷ്‌ട്രീയപ്രാധാന്യമുള്ള കേസായതിനാൽ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബിഐയ്ക്ക് വേണ്ടി ഹാജരായി.
ജസ്റ്റിസ് എൻ. വി. രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിലവില്‍ ജമ്മുകശ്‌മീര്‍ ഹര്‍ജികളാണ് പരിഗണിച്ച് വരുന്നത്. ലാവലിൻ നിർണായകമായ കേസാണെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് ബഞ്ച് തീരുമാനിക്കുകയായിരുന്നു.

Last Updated : Oct 1, 2019, 10:51 PM IST

ABOUT THE AUTHOR

...view details