കേരളം

kerala

ETV Bharat / bharat

ശശികല ജനുവരിയോടെ ജയിൽ മോചിതയാകും - ജയിൽ മോചനം

പിഴയടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശിക്ഷാകലാവധി 2022 ഫെബ്രുവരി വരെ നീളും.

ശശികല
ശശികല

By

Published : Sep 15, 2020, 2:23 PM IST

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് ശശികല പുറത്തിറങ്ങുമെന്ന് ബെംഗളൂരു സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്കാണ് അധികൃതരുടെ വിശദീകരണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ശിക്ഷ അനുഭവിക്കുന്നത്. കേസിൽ പിഴയടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശിക്ഷാകലാവധി 2022 ഫെബ്രുവരി 27 വരെ നീളുമെന്നും ബെംഗളൂരു സെൻട്രൽ ജയിൽ സൂപ്രണ്ട് പറഞ്ഞു. പരോൾ വ്യവസ്ത ഉപയോഗപ്പെടുത്തിയാൽ ശശികലയുടെ റിലീസ് തീയതിയിൽ വീണ്ടും വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ശശികലയുടെ 1,600 കോടിയുടെ അനധികൃത സ്വത്ത് ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു.

ABOUT THE AUTHOR

...view details