ഡെറാഡൂൺ: രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും കൊവിഡ് ഇതുവരെ ബാധിക്കാത്ത പ്രദേശമാണ് ചമോലിയിലെ മന എന്ന ഗ്രാമം. കൊവിഡിനെ തുടർന്ന് നാട്ടുകാർ സ്വയം ലോക്ക്‌ഡൗണിന് തയ്യാറായതിനാലാണ് ഇന്നും ഗ്രാമം കൊവിഡ് രഹിതമായി നിലനിൽക്കുന്നതെന്ന് ആളുകൾ പറയുന്നു. കേന്ദ്ര സർക്കാർ അൺലോക്ക് നാലിലൂടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയെങ്കിലും സ്വയം പ്രഖ്യാപിത ലോക്ക് ഡൗണിലൂടെ മഹാമാരിയെ അകറ്റി നിർത്തുകയാണ് നാട്ടുകാർ.
മെയ് മുതൽ പുറത്ത് നിന്നുളളവരുടെ പ്രവേശനം തടയുന്നതിനൊപ്പം അന്തർ ജില്ലകൾ തമ്മിലും ആളുകളുടെ പ്രവേശനം തടഞ്ഞിട്ടുണ്ട്. ഈ നടപടികളിലൂടെ ഗ്രാമത്തിലെ 150ഓളം വരുന്ന കുടുംബങ്ങളെ മഹാമാരിയിൽ നിന്ന് സുരക്ഷിതരാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.