ന്യൂഡൽഹി:അഹമ്മദ്‌നഗറിലെ ആംമേർഡ് കോർപ്സ് സെന്‍ററിൽ നിന്ന് ലേസർ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലുകൾ(എടിജിഎം) വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം. മിസൈൽ പരീക്ഷണം വിജയകരമായി നിർവ്വഹിച്ചതിന് ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
ലേസർ ഗൈഡഡ് മിസൈലുകൾ; പരീക്ഷണം വിജയകരമെന്ന് പ്രതിരോധ മന്ത്രാലയം - Rajnath Singh
മിസൈൽ പരീക്ഷണം വിജയകരമായി നിർവ്വഹിച്ചതിന് ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു
ലേസർ ഗൈഡഡ്
പുനെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി (എച്ച്ഇഎംആർഎൽ), ഇൻസ്ട്രുമെന്‍റ്സ് റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റ് (ഐആർഡിഇ) എന്നിവയുമായി സഹകരിച്ച് പൂനെയിലെ ആയുധ ഗവേഷണ കേന്ദ്രമാണ് മിസൈൽ നിർമിച്ചത്. എടിജിഎമ്മുകൾ ലേസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടാർഗെറ്റുകൾ ലോക്ക് ചെയ്യുകയും ട്രാക്കുചെയ്യുകയും ചെയ്യുന്നു. എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആർമർ (ഇആർഎ) പരിരക്ഷിത കവചിത വാഹനങ്ങളെ പരാജയപ്പെടുത്താൻ മിസൈൽ ഒരു താപ ആയുധ ശേഖരമാണ് ഉപയോഗിക്കുന്നത്.