കേരളം

kerala

ETV Bharat / bharat

ഹിന്ദി ഭാഷാ വിവാദം; രാജേഷ് കോട്ടെച്ചക്കെതിരെ നടപടിയെടുക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി - ഹിന്ദി ഭാഷാ വിവാദം

ഇംഗ്ലീഷ് സംസാരിക്കരുതെന്ന അഭ്യർഥനയാണോ അതോ ഹിന്ദി അടിച്ചേൽപ്പിക്കലാണോ ചെയ്യുന്നതെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു

ഹിന്ദി ഭാഷാ വിവാദം; രാജേഷ് കോട്ടെച്ചക്കെതിരെ നടപടിയെടുക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി
ഹിന്ദി ഭാഷാ വിവാദം; രാജേഷ് കോട്ടെച്ചക്കെതിരെ നടപടിയെടുക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി

By

Published : Aug 24, 2020, 1:35 PM IST

ന്യൂഡൽഹി: ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കോട്ടെച്ചക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഹിന്ദി സംസാരിക്കാൻ കഴിയാത്തവർ ധാരാളം ഉണ്ട് എന്നും ഇതിൽ എത്രപേർ ത്യാഗം ചെയ്യേണ്ടിവരുമെന്നും ജനതാദൾ (എസ്) നേതാവ് ചോദിച്ചു. ആയുഷ് വകുപ്പിന്‍റെ വെർച്വൽ പരിശീലനത്തിൽ ഡിപ്പാർട്ട്‌മെന്‍റ് സെക്രട്ടറി രാജേഷ് കോട്ടെച്ച നടത്തിയ വിവാദ പരാമർശത്തിന് മറുപടിയായാണ് എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചത്. ഹിന്ദി സംസാരിക്കാൻ കഴിയാത്തവർക്ക് യോഗം ഉപേക്ഷിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇംഗ്ലീഷ് സംസാരിക്കരുതെന്ന അഭ്യർത്ഥനയാണോ അതോ ഹിന്ദി അടിച്ചേൽപ്പിക്കലാണോ ചെയ്യുന്നതെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ഓരോ ഭാഷയും ഇന്ത്യയുടെ ഭാഗമാണ്. അതിനാൽ, ഹിന്ദി സംസാരിക്കാത്ത കാരണത്താല്‍ പരിശീലന പരിപാടിയിൽ നിന്ന് പുറത്തുപോകുന്നത് യൂണിയൻ കോഡിന്‍റെ ലംഘനമല്ലേ എന്നും ഇത് ഭരണഘടനാ വിരുദ്ധമല്ലേ എന്നും കുമാരസ്വാമി വിമര്‍ശിച്ചു. നേരത്തെ ഡി.എം.കെ എം.പി കനിമൊഴി, കരുണാനിധി വെർച്വൽ പരിശീലന പരിപാടി സമയത്ത് ഹിന്ദി ഭാഷ ഏർപ്പെടുത്തിയതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് ഓഗസ്‌റ്റ് 18 മുതൽ 20വരെ രാജ്യമെമ്പാടുമുള്ള നാച്ചുറോപ്പതി ഡോക്‌ടർമാർക്കായി നടത്തിയ ദേശീയ കോൺഫറൻസിലാണ് ഭാഷാ വിവാദം ഉടലെടുത്തത്. കൊവിഡ്-19 മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് മുഖേനെയാണ് ചർച്ചകൾ നടന്നത്. ഹിന്ദി മനസിലാക്കാൻ കഴിയാത്തവർ യോഗം ഉപേക്ഷിച്ച് പോകണമെന്നും താൻ ഇംഗ്ലീഷ് സംസാരിക്കില്ലെന്നുമാണ് രാജേഷ് കോട്ടെച്ച പറഞ്ഞത്.

ABOUT THE AUTHOR

...view details