ഷിംല: കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പ്രധാനമായും ഷിംല, സോളൻ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലിന് സാധ്യത. പകൽ സമയങ്ങളിൽ മഴ കുടുതലായിരിക്കുമെന്നും ഈ മാസം 13 വരെ മഴ തുടരുമെന്നും ഷിംല കാലാവസ്ഥാ വകുപ്പ് മേധാവി മൻമോഹൻ സിംഗ് അറിയിച്ചു.
കനത്ത മഴ തുടരുന്നു; ഹിമാചലിൽ ഉരുൾപൊട്ടലിന് സാധ്യത - ഹിമാചലിൽ ഉരുൾപൊട്ടലിന് സാധ്യത
ഷിംല, സോളൻ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത കൂടുതലെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 13 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സോളനിൽ ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ ഇന്ന് രാവിലെ വരെ 82 മില്ലീമീറ്റർ മഴ ലഭിച്ചു. ജുബ്ബാർ ഹട്ടിയിൽ 54.3 മില്ലീമീറ്ററും ഡൽഹൗസിയിൽ 48 മില്ലീമീറ്ററും നഹാനിൽ 40.7 മില്ലീമീറ്ററും മഴ ലഭിച്ചു. ഷിംലയിൽ 22 മില്ലീമീറ്റർ, മഷോബ്‌റായിൽ 16.8 മില്ലീമീറ്റർ, ചമ്പയിൽ 16 മില്ലീമീറ്റർ, മണ്ഡിയിൽ 15.1 മില്ലീമീറ്റർ, കുഫ്രിയിൽ 14 മില്ലീമീറ്റർ, ഉനയിൽ 10.4 മില്ലീമീറ്റർ, കെയ്‌ലോംഗിൽ 10 മില്ലീമീറ്റർ, ബിലാസ്‌പൂരിൽ 8.5 മില്ലീമീറ്റർ, മണാലിയിൽ അഞ്ച് മില്ലീമീറ്റർ, ധർമശാലയിൽ 2.2 മില്ലീമീറ്റർ, പാലംപൂരിൽ രണ്ട് മില്ലീമീറ്റർ, കാൻഗ്രയിൽ ഒരു മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും താഴ്ന്ന താപനിലയായ 11.5 ഡിഗ്രി സെൽഷ്യസ് കെയ്‌ലോംഗിൽ രേഖപ്പെടുത്തി.