കേരളം

kerala

ETV Bharat / bharat

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു - കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

മംഗളൂരില്‍ നിന്നും ഗോവയിലെ മഡ്ഗാവിലേക്കു പുറുപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍ ,22636 നമ്പര്‍ ഇന്‍റര്‍സിറ്റി എക്സ്‌പ്രസ് എന്നിവ മംഗളൂര്‍ സ്‌റ്റേഷനില്‍ എത്തി യാത്ര റദ്ദാക്കി

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

By

Published : Aug 23, 2019, 10:41 PM IST

മംഗളൂരു: കൊങ്കണ്‍ പാതയില്‍ പടീല്‍ - കുലശേഖര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം .
മംഗളൂരില്‍ നിന്നും ഗോവയിലെ മഡ്ഗാവിലേക്കു പുറുപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍ ,22636 നമ്പര്‍ ഇന്‍റര്‍സിറ്റി എക്സ്‌പ്രസ് എന്നിവ മംഗളൂര്‍ സ്‌റ്റേഷനില്‍ എത്തി യാത്ര റദ്ദാക്കി. ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക് -മംഗളൂരു മല്‍സ്യഗന്ധ എക്സ്‌പ്രസ് സൂറത്കലിലും ഇതേത്തുടര്‍ന്ന് പിടിച്ചിട്ടു. മണ്ണുനീക്കി അറ്റകൂറ്റപണികള്‍ യഥാക്രമം പൂര്‍ത്തിയാക്കി തീവണ്ടി ഗതാഗതം പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details