ഷിംല: ഹിമാചൽ പ്രദേശിലെ ബിയാസ് നദിക്ക് സമീപം കനത്ത മണ്ണിടിച്ചിൽ. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്- മണാലി ദേശിയപാതയിൽ ഗതാഗത തടസം രൂപപ്പെട്ടു. മറ്റ് റോഡുകളിലൂടെ ചെറിയ വാഹനങ്ങളെ വഴിതിരിച്ച് വിടുകയാണെന്ന് അധികൃതർ പറഞ്ഞു. ദേശിയപാത ഉദ്യോഗസ്ഥരും ജില്ലാ അധികാരികളും ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ്.
ഹിമാചലിൽ മണ്ണിടിച്ചിൽ; ചണ്ഡീഗഡ്- മണാലി ദേശിയപാതയിൽ ഗതാഗത തടസം
കുടുങ്ങികിടക്കുന്ന ചെറിയ വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ വഴിതിരിച്ച് വിടുകയാണെന്ന് അധികൃതർ പറഞ്ഞു.
ഹിമാചലിൽ മണ്ണിടിച്ചിൽ; ചണ്ഡീഗഡ്- മണാലി ദേശിയപാതയിൽ ഗതാഗത തടസം
വെള്ളിയാഴ്‌ച രാത്രി മണ്ഡി ജില്ലയിലെ ദ്വാദയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാതയുടെ 100 മീറ്ററോളം സ്ഥലത്താണ് നാശനഷ്‌ടമുണ്ടായത്. നൂറുകണക്കിന് വാഹനങ്ങളും ആപ്പിൾ നിറച്ച ട്രക്കുകളും പ്രദേശത്ത് കുടുങ്ങിയിരുന്നു.