കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം - കാലിത്തീറ്റ കുംഭകോണം
ദുംക ട്രഷറി കേസ് ഉള്‍പ്പടെ മൂന്ന് കേസുകൾ കൂടി നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും.
![കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം Lalu Yadav granted bail Fodder scam case Lalu Prasad Yadav bail fodder scam കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം കാലിത്തീറ്റ കുംഭകോണം ലാലു പ്രസാദ് യാദവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9109149-508-9109149-1602227849958.jpg)
കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാർഖണ്ഡ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. ദുംക ട്രഷറി കേസ് ഉള്‍പ്പടെ മൂന്ന് കേസുകൾ കൂടി നിലവിലുള്ളതിനാൽ അദ്ദേഹം ജയിലിൽ തുടരും. കാലിത്തീറ്റ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2017 ഡിസംബർ മുതൽ ലാലു ജയിലിലാണ്. നിലവില്‍ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ ചികിത്സയിലാണ് അദ്ദേഹം.