റാഞ്ചി:കാലിത്തീറ്റ അഴിമതിക്കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ലാലു പ്രസാദ് യാദവ് പ്രത്യേക സിബിഐ കോടതിയിൽ ഹാജരായി. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ നിന്നാണ് ലാലു പ്രസാദിനെ സിബിഐ കോടതിയിലെത്തിച്ചത്.റാഞ്ചിയിലെ ഡോറാണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
കാലിത്തീറ്റ അഴിമതിക്കേസ്; ലാലു പ്രസാദ് യാദവ് സിബിഐ കോടതിയിൽ ഹാജരായി - Lalu Prasad appea
റാഞ്ചിയിലെ ഡോറാണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്
കാലിത്തീറ്റ അഴിമതിക്കേസിൽ മൊഴി രേഖപ്പെടുത്താനായി ലാലു പ്രസാദ് യാദവ് സിബിഐ കോടതിയിൽ ഹാജരായി
കാലിത്തീറ്റ അഴിമതിക്കേസിൽ 14 വർഷംഅദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാലിത്തീറ്റ അഴിമതിയിൽ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതിചേർത്തിട്ടുള്ളത്. അഞ്ച് കേസുകളിൽ നാലെണ്ണത്തിൽ ശിക്ഷിക്കപ്പെട്ടു. അഞ്ചാം കേസിലെ വിചാരണ റാഞ്ചിയിലെ സിബിഐ കോടതിയിൽ നടക്കുകയാണ് . 111 പേർ പ്രതിചേർക്കപ്പെട്ട കേസിൽ നിലവിൽ 107 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.