ഭോപ്പാൽ : മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം എത്രയും പെട്ടന്ന് ആരോഗ്യവാനാകുമെന്നും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും മെഡാന്ത ആശുപത്രി ഡയറക്ടർ രാകേഷ് കപൂർ പറഞ്ഞു.
മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ - Lalji Tandon put on support system
85 കാരനായ ടണ്ടനെ ജൂൺ 11 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം, മൂത്ര തടസം, പനി എന്നീ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
85 കാരനായ ടണ്ടനെ ജൂൺ 11 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം, മൂത്ര തടസം, പനി എന്നീ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആശുപത്രി സന്ദർശിച്ച് ഗവർണറുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു.