ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ട്വീറ്റ് ശ്രദ്ധനേടുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചൈന സന്ദർശനത്തെ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ട്വീറ്റ്.
നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ - മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ
നെഹ്‌റു, ശസ്ത്രിജി, ഇന്ദിരാ ഗാന്ധി, മൊറാർജി, രാജീവ് ഗാന്ധി, നരസിംഹ റാവു, ഗുജ്റാൾ , വാജ്‌പേയ്, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ ചൈന സന്ദർശനത്തെ അനുസ്മരിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്
നെഹ്‌റു, ശസ്ത്രിജി, ഇന്ദിരാ ഗാന്ധി, മൊറാർജി, രാജീവ് ഗാന്ധി, നരസിംഹ റാവു, ഗുജ്റാൾ , വാജ്‌പേയ്, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ ചൈന സന്ദർശനത്തെ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത്രയും ഇന്ത്യൻ പ്രധാനമന്ത്രിമാർ ചൈന സന്ദർശിച്ചിട്ടുണ്ട് എന്നും ഏറ്റവും കൂടുതൽ തവണ ചൈന സന്ദർശിച്ചത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടികാണിക്കുന്നു. കൂടുതൽ തവണ ചൈന സന്ദർശിച്ചിട്ടും നയതന്ത്ര ബന്ധം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ലെന്നും ഇപ്പോഴും ചർച്ചകൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ചൈനയുമായുള്ള അതിർത്തിയിലെ മുഴുവൻ പ്രശ്നങ്ങളും നിയന്ത്രണത്തിലാണെന്നും കമാൻഡർ ലെവൽ ചർച്ചകൾ നടത്തുന്നുണ്ട് എന്നും കരസേനാ മേധാവി പറഞ്ഞു. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന തർക്കം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. കിഴക്കൻ ലഡാക്കിലെ നിലപാട് പരിഹരിക്കാൻ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ചർച്ചകൾ നടത്തി.