ലഡാക്കിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 10
കഴിഞ്ഞ 24 മണിക്കൂറിൽ ലേയിൽ നിന്നുമാത്രമാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്
ലഡാക്കിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ലേ: സംസ്ഥാനത്ത് 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,151 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തതിൽ മുഴുവൻ കേസുകളും ലേ ജില്ലയിൽ നിന്നു മാത്രമാണ്. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 89 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4126 ആയി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 961ഉം ലഡാക്കിലെ കൊവിഡ് മരണസംഖ്യ 64ഉം ആണ്.