ലേ: ലഡാക്കിൽ പുതുതായി 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,195 ആയി ഉയർന്നു. പുതുതായി 43 രോഗികൾ കൂടി വൈറസിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 3,107 ആയി. തുടർച്ചയായ മൂന്നാം ദിവസവും ലഡാക്കിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലയെന്നത് ആശ്വാസം പകരുന്നുണ്ട്.
ലഡാക്കിൽ 43 പേർക്ക് കൂടി കൊവിഡ് - le district
ലഡാക്കിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 1,030 രോഗികളാണ്. തുടർച്ചയായ മൂന്നാം ദിവസവും ലഡാക്കിൽ പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ലഡാക്കിൽ 43 പേർക്ക് കൂടി കൊവിഡ്
ഇവിടുത്തെ സജീവ കേസുകളുടെ എണ്ണം 1,030 ആണ്. ഇതിൽ ലേ ജില്ലയിൽ നിന്നുള്ള 637 പോസിറ്റീവ് കേസുകളും കാർഗിലിൽ നിന്നുള്ള 393 പോസിറ്റീവ് കേസുകളും ഉൾപ്പെടുന്നു. പുതുതായി സ്ഥിരീകരിച്ച 43 കേസുകളിൽ 39 രോഗികൾ ലേ ജില്ലയിലുള്ളവരാണ്. ശേഷിക്കുന്ന നാല് രോഗികൾ കാർഗിലിൽ നിന്നുള്ളവരും. ലേയിലെ 23 രോഗികളാണ് വൈറസിൽ നിന്ന് മുക്തി നേടിയത്. കാർഗിലിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം 20 ആണ്. ലഡാക്കിൽ ഇതുവരെ 58 പേർ രോഗത്തിന് കീഴടങ്ങി.