കേരളം

kerala

ETV Bharat / bharat

ലഡാക്ക് സംഘർഷം; ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രതയിൽ - ഇന്ത്യൻ വ്യോമസേന

വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ലേയും ശ്രീനഗറും സന്ദർശിച്ചു. എല്ലാ അതിർത്തിയിലും യുദ്ധവിമാനങ്ങൾ വിന്യസിപ്പിച്ചു

Indian Air Force put on high alert  Ladakh faceoff  Air Chief Marshal R.K.S. Bhadauria  Air Chief Marshal Bhadauria visited Leh  ലഡാക്ക് സംഘർഷം  ഇന്ത്യൻ വ്യോമസേന  ആര്‍കെഎസ് ബദൗരിയ
ലഡാക്ക് സംഘർഷം; ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രതയിൽ

By

Published : Jun 20, 2020, 6:58 AM IST

ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ അതിർത്തികളിൽ ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രതയിൽ. വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ലേയും ശ്രീനഗറും സന്ദർശിച്ചു. എല്ലാ അതിർത്തി പ്രദേശങ്ങളിലും യുദ്ധവിമാനങ്ങൾ വിന്യസിപ്പിച്ചു. സന്ദർശനത്തിന് ശേഷം വെള്ളിയാഴ്‌ച അദ്ദേഹം മടങ്ങി. ഗൽവാനിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് അദ്ദേഹം രണ്ട് ദിവസത്തെ സന്ദർശനം നടത്തിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യൻ നാവികസേനയും അതീവ ജാഗ്രതയിലാണ്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ തടവിൽ നിന്ന് 10 വ്യോമസേന ഉദ്യോഗസ്ഥരെ വ്യാഴാഴ്‌ച വിട്ടയച്ചു. ചൈനീസ് സേനയുമായി തുടർച്ചയായി മൂന്ന് ദിവസം നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യൻ സേനയെ വിട്ടയച്ചത്. പിഎല്‍എ ഇന്ത്യക്കാരെ തടവിലാക്കാനുണ്ടായ കാരണം വ്യക്തമല്ല. ഗൽവാൻ നദിയുടെ തെക്കേ കരയിൽ തിങ്കളാഴ്‌ച രാത്രി നടന്ന ഏറ്റുമുട്ടലിൽ കമാൻഡിംഗ് ഓഫീസറടക്കം 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. 1975ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷമായിരുന്നു ഇത്. ചൈനീസ് സൈനികർ ഇന്ത്യൻ സേനയെ ക്രൂരമായി ആക്രമിച്ചുവെന്ന് സർക്കാർ അറിയിച്ചു. അതിർത്തിയിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈനികരെ കണ്ടെത്താൻ ചൈന തെർമൽ ഇമേജിംഗ് ഡ്രോണുകൾ ഉപയോഗിച്ചതായും പറയുന്നു. നിരവധി ഇന്ത്യൻ സൈനികർ ഇപ്പോഴും ചികിത്സയിലാണ്.

ABOUT THE AUTHOR

...view details