ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ ചൈനീസ് കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘർഷം നടന്ന മേഖലകളിൽ കൂടുതൽ ചൈനീസ് ഹെലികോപ്‌റ്ററുകൾ നിരീക്ഷണം നടത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ ചൈനക്ക് കാര്യമായ നഷ്‌ടം സംഭവിച്ചതായാണ് നിഗമനം. സംഘർഷത്തിന് ശേഷം പരിക്കേറ്റ നിരവധി ചൈനീസ് സൈനികരെ ആംബുലൻസുകളിലും, മറ്റ് വാഹനങ്ങളിലും കൊണ്ടുപോയതായി വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ലഡാക്ക് സംഘർഷം; ചൈനീസ് കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സംഘർഷം നടന്ന മേഖലകളിൽ കൂടുതൽ ചൈനീസ് ഹെലികോപ്‌റ്ററുകൾ നിരീക്ഷണം നടത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ നിരവധി ചൈനീസ് സൈനികർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ ആക്രമണത്തിൽ എത്രപേർ മരിച്ചെന്നോ, പരിക്ക് പറ്റിയെന്നോ വ്യക്തമല്ല. നാൽപതിലധികം ചൈനീസ് സൈനികർക്ക് മരണം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്‌ച രാത്രിയാണ് ലഡാക്കിലെ ഗാൽവാനിൽ സംഘർഷം നടന്നത്. നിലവിലെ സ്ഥിതിഗതികള്‍ മാറ്റിമറിക്കാൻ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമമാണ് സംഘര്‍ഷമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. സംഭവത്തിൽ രണ്ട് രാജ്യങ്ങൾക്കും കനത്ത നഷ്‌ടം സംഭവിച്ചു. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയാണെന്നും അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു.