ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുണ്ടായ സംഘര്‍ഷം കൈകാര്യം ചെയ്‌തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യ-ചൈന വിഷയത്തില്‍ ലഡാക്കിലെ ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ലഡാക്കിലെ ബിജെപി എംപിയായ ജംയാങ് സെറിങ് നംഗ്യാൽ, ലേയിലെ ബിജെപി ജില്ല പ്രസിഡന്‍റ് ഡോർജെ അങ്ചുക്, ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ എക്സിക്യൂട്ടീവ് കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൻ എന്നിവര്‍ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ ഗുലാം നബി ആസാദ് ട്വിറ്ററില്‍ പങ്കുവെച്ചു.
ലഡാക്ക് സംഘര്‍ഷം; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ് - കോൺഗ്രസ്
ഇന്ത്യ- ചൈന വിഷയത്തില്‍ ലഡാക്കിലെ ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
ചൈനീസ് സൈന്യം ലഡാക്കിലേക്ക് നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ഡോർജെ അങ്ചുക് പറയുന്നത്. ചുഷുൽ, ഫോബ്രാങ്, ഹോട്ട് സ്പ്രിങ്, ഗൽവാൻ വാലി തുടങ്ങിയ പ്രദേശങ്ങളില്‍ ചൈന കടന്നുകയറിയെന്നും താൻ പാങ്കോങ് തടാകത്തിന്‍റെ കരയിലാണ് ജനിച്ചതെന്നും കൊഞ്ചോക്ക് സ്റ്റാൻസിനും പറയുന്നു. ലഡാക്കിലെ ചൈനയുടെ നിരന്തരമായ കടന്നുകയറ്റങ്ങളെക്കുറിച്ച് അവിടുത്തെ ബിജെപി നേതാക്കൾ വരെ പരാതിപ്പെടുന്നുവെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. നേരത്തെ ഇന്ത്യൻ പ്രദേശങ്ങളിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.