കശ്‌മീരില്‍ ഹിമപാതം; ഒരാള്‍ മരിച്ചു - avalanche in Jk
റോയല്‍ ഗുന്ദ് മേഖലയില്‍ വെള്ളിയാഴ്‌ച വൈകീട്ടാണ് ഹിമപാതമുണ്ടായത്.

കശ്‌മീരില്‍ ഹിമപാതം; ഒരാള്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഗന്ദര്‍ബാലിലുണ്ടായ ഹിമപാതത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റോയല്‍ ഗുന്ദ് മേഖലയിലാണ് വെള്ളിയാഴ്‌ച വൈകീട്ട് ഹിമപാതമുണ്ടായത്. തക്കസമയത്ത് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തി. മഞ്ഞിനടിയിലായിപ്പോയ മൃതശരീരം എറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.