മഹാരാഷ്ട്രയില്‍ റെയില്‍വെ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - labourer
മഹാരാഷ്ട്രയിലെ വാസയ് റെയില്‍വെ സ്റ്റേഷനിലാണ് ജോലിക്കിടെ തൊഴിലാളിക്ക് ജീവൻ നഷ്ടമായത്.
മുംബൈ:മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ റെയില്‍വെ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. വസായ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മഥുര ഗുപ്ത എന്ന 28 വയസുകാരനാണ് മരിച്ചത്. ഏണിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലെ കാല്‍നട പാലത്തില്‍ വെല്‍ഡിങ് പണി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ജോലിക്കിടെ ഏണി തെന്നി മാറുകയും ഗുപ്ത കാല്‍ തെറ്റി വൈദ്യുതി കമ്പിയിലേക്ക് വീണ് ഷോക്ക് ഏല്‍ക്കുകയുമായിരുന്നെന്ന് വാസയ് പൊലീസ് പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ച ശേഷമാണ് ഇയാളുടെ മൃതദേഹം താഴെയിറക്കിയത്.