ലക്നൗ: ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന ബോട്ടപകടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ആളുകളെ രക്ഷപ്പെടുത്താനായി ഏഴ് നീന്തൽക്കാരെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ നില ഗുരുതരമാണ്.
ബാഗ്പതിൽ ബോട്ടപകടം; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി - പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
സംഭവത്തിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നവർ ജോലിക്കായി ഹരിയാനയിലേക്ക് പോയ തൊഴിലാളികൾ.
ബോട്ടപകടം
ബോട്ടിലുണ്ടായിരുന്നവരെല്ലാം ജോലിക്കായി ഹരിയാനയിലേക്ക് പോയ തൊഴിലാളികളാണെന്ന് പൊലീസ് സൂപ്രണ്ട് പ്രതാപ് ഗോപേന്ദ്ര പറഞ്ഞു. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽപെട്ടവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നൽകി.