കൈക്കൂലി കേസില്‍ രാജസ്ഥാനിലെ ലേബര്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍
തിങ്കളാഴ്ച 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബികാനീര്‍ ജില്ലയിലെ ലേബര്‍ ഇന്‍സ്പെക്ടര്‍ ഖേമ്ചന്ദ് കുമാവത്താണ് പിടിയിലായത്
സര്‍ക്കാര്‍ മുന്ദ്ര
ജയ്പൂര്‍:കൈക്കൂലി കേസില്‍ ലേബര്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ബികാനീര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഓഫീസില്‍ വെച്ച് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഖേമ്ചന്ദ് കുമാവത്താണ് പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമയോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.