കേരളം

kerala

ETV Bharat / bharat

'ക്യാർ' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് - ക്യാർ ചുഴലിക്കാറ്റ് ആനുകാലിക വാർത്ത

കർണാടക, ഗോവ, തെക്കൻ കൊങ്കൺ എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യത

ക്യാർ ചുഴലിക്കാറ്റ് 12 മുതൽ 26 മണിക്കൂറിനുള്ളിൽ ശക്തി ആർജിക്കുമെന്ന് ഐ.എം.ഡി

By

Published : Oct 26, 2019, 4:18 AM IST

Updated : Oct 26, 2019, 7:36 AM IST

ന്യൂഡൽഹി:അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് 12 മുതൽ 26 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്. പലയിടങ്ങളിൽ മിതമായ മഴക്കും തീരദേശ സംസ്ഥാനങ്ങളായ കർണാടക, ഗോവ, തെക്കൻ കൊങ്കൺ എന്നിവിടങ്ങളിൽ കനത്ത മഴക്കും സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്കൻ കൊങ്കണിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരിക്ഷണ വകുപ്പ് അറിയിച്ചു. 90 കിലോ മീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ക്യാർ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുള്ളിൽ 120 കിലോ മീറ്റർ വേഗതയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Last Updated : Oct 26, 2019, 7:36 AM IST

ABOUT THE AUTHOR

...view details