കേരളം

kerala

ETV Bharat / bharat

സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ പിന്തുണച്ച് ഇന്‍ഡിഗോ പൈലറ്റ്

കംറയുടെ പെരുമാറ്റം അസ്വാഭാവികം ആണെങ്കിലും അച്ചടക്കമില്ലാത്ത യാത്രക്കാരന്‍ എന്ന വിഭാഗത്തില്‍ അയാളെ ഉള്‍പെടുത്താനാവില്ലെന്ന് വിമാനത്തിന്‍റെ ക്യാപ്​റ്റനായിരുന്ന രോഹിത് മാറ്റേത്തി കമ്പനിക്ക്​ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Kunal Kamra  IndiGo capt  Rohit Mateti  Unruly behaviour  സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറ  ഇന്‍ഡിഗോ പൈലറ്റ്  രോഹിത് മാറ്റേത്തി  നന്ദി അറിയിച്ചു
സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ പിന്തുണച്ച് ഇന്‍ഡിഗോ പൈലറ്റ്

By

Published : Jan 31, 2020, 5:30 PM IST

ന്യൂഡല്‍ഹി:തന്നെ പിന്തുണച്ച ഇന്‍ഡിഗോ ക്യാപ്റ്റന്‍ രോഹിത് മാറ്റേത്തിക്ക് നന്ദി അറിയിച്ച് സ്​റ്റാന്‍ഡ്​ അപ്പ്​ കോമഡിയന്‍ കുനല്‍ കംറ. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ്​ ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തില്‍ വച്ച്‌​ പരിഹസിച്ചതിന് കുനല്‍ കംറക്ക്​ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറ് മാസത്തേക്കായിരുന്നു യാത്രാ വിലക്ക്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് മാറ്റേത്തി ഇക്കാര്യത്തെ എതിര്‍ത്തുകൊണ്ട് ഇൻഡിഗോ മാനേജ്മെന്‍റിന് കത്തയച്ചു. ഇതില്‍​ സന്തോഷം പങ്കുവെക്കുകയായിരുന്നു കംറ. 'ക്യാപ്റ്റൻ രോഹിത് മാറ്റേത്തി കോ മേരാ സലാം' (ഞാൻ ക്യാപ്റ്റൻ രോഹിത് മാറ്റേത്തിയെ അഭിനന്ദിക്കുന്നു) എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കംറയുടെ പെരുമാറ്റം അസ്വാഭാവികം ആണെങ്കിലും അച്ചടക്കമില്ലാത്ത യാത്രക്കാരന്‍ എന്ന വിഭാഗത്തില്‍ അയാളെ ഉള്‍പെടുത്താനാവില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്​റ്റുകള്‍ ആധാരമാക്കിയാണ് എയര്‍ലൈന്‍ മാനേജ്​മെന്‍റ് നടപടിയെടുത്തതെന്നും വിമാനത്തിന്‍റെ ക്യാപ്​റ്റനായിരുന്ന മാറ്റേത്തി കമ്പനിക്ക്​ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യാത്രക്കാരനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നോട് അഭിപ്രായം ചോദിച്ചില്ലെന്നും കത്തില്‍ വ്യക്തമാക്കി. മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്ന് കുനല്‍ കംറ ചോദിക്കുകയായിരുന്നു. വിമാനക്കമ്പനിയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരം യാത്രക്കാർക്കെതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് വിമാനക്കമ്പനികളോട് ആവശ്യപ്പെടുന്നതായും മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details