ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതാന്നാരോപിച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്. ഡി. കുമാരസ്വാമി. കേരള സർക്കാരിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിനുപകരം പരസ്പര വിരുദ്ധമായ പ്രസ്താവനകൾ പുറപ്പെടുവിപ്പിച്ച് സമയം പാഴാക്കുകയാണ് മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയെന്ന് കുമാരസ്വാമി ആരോപിച്ചു.
കൊവിഡ് പ്രതിരോധത്തിൽ പരാജയം; ബിജെപി സർക്കാരിനെതിരെ എച്ച്. ഡി. കുമാരസ്വാമി - എച്ച്. ഡി. കുമാരസ്വാമി
കിടക്കകളുടെ അഭാവം മൂലം കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ പ്രവേശനം നൽകാത്തത് ഉൾകൊള്ളാൻ കഴിയില്ല. പൗരന്മാരെ സംരക്ഷിക്കാനുള്ള കടമയിൽ സർക്കാർ പരാജയപ്പെട്ടെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
കൊവിഡ്
കിടക്കകളുടെ അഭാവം മൂലം കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ പ്രവേശനം നൽകാത്തത് ഉൾകൊള്ളാൻ കഴിയില്ല. പൗരന്മാരെ സംരക്ഷിക്കാനുള്ള കടമയിൽ സർക്കാർ പരാജയപ്പെട്ടെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
മന്ത്രിസഭയിലെ ഐക്യമില്ലായ്മ മൂലം കർണാടകയിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നുണ്ടെന്നും കുമാരസ്വാമി മുന്നറിയിപ്പ് നൽകി. നേരത്തെ നൽകിയ നിർദേശങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.