ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിച്ച മാണ്ഡ്യ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മുംബൈയില്‍ നിന്നും മാണ്ഡ്യ സ്വദേശികളായ 7000 തൊഴിലാളികള്‍ ജില്ലയിലെത്തിയിരുന്നു. എന്നാല്‍ ഇവരെ ഭരണകൂടം ക്വാറന്‍റൈയിനാക്കിയിരുന്നില്ല. മഹാരാഷ്‌ട്രയില്‍ അനുദിനം കൊവിഡ് വ്യാപകമാകവെ, മുംബൈയില്‍ നിന്നെത്തിയ തൊഴിലാളികളെ നിരീക്ഷണത്തിലാക്കാത്തതാണ് മുന്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. നിരുത്തരവാദിത്തം കാണിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥ ; പ്രതിഷേധവുമായി എച്ച്.ഡി കുമാരസ്വാമി
മുംബൈയില്‍ നിന്നും മാണ്ഡ്യ സ്വദേശികളായ 7000 തൊഴിലാളികള്‍ ജില്ലയിലെത്തിയിട്ടും ഇവരെ ഭരണകൂടം ക്വാറന്‍റൈയിനാക്കിയിരുന്നില്ലെന്ന് കുമാരസ്വാമി
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥ ; മാണ്ഡ്യ ജില്ലാ ഭരണകൂടത്തിനെതിരെ എച്ച്.ഡി കുമാരസ്വാമി
മാണ്ഡ്യയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും വന്ന മൂന്ന് പേര്‍ ഇതിലുള്‍പ്പെടുന്നു. 16000 മാണ്ഡ്യ സ്വദേശികളാണ് മഹാരാഷ്‌ട്രയില്‍ ജോലി ചെയ്യുന്നത്.