ബംഗളൂരു: ലോക്ക് ഡൗണ്‍ ആയതിനാല്‍ വാടക ഇളവ് പ്രഖ്യാപിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഈ മാസം വാടക നല്‍കുന്നതില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും വാടക ഇളവ് പ്രഖ്യാപിക്കണമെന്നും തുടര്‍ച്ചയായി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു.
ലോക്ക് ഡൗണില്‍ വാടക ഇളവ് പ്രഖ്യാപിക്കണമെന്ന് എച്ച്.ഡി.കുമാരസ്വാമി
കൊവിഡ് 19 ഉണ്ടായ സാഹചര്യത്തില്‍ പല രാജ്യങ്ങളും വാടകക്കാർക്ക് വാടക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്
കൊവിഡ് 19 ഉണ്ടായ സാഹചര്യത്തില്‍ പല രാജ്യങ്ങളും വാടകക്കാർക്ക് വാടക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ വാടകക്കാർക്ക് പോലും ഇന്ത്യൻ സർക്കാർ അത്തരം ഒരു ആശ്വാസവും പ്രഖ്യാപിച്ചിട്ടില്ല എന്നത് അതിശയകരമാണെന്നും വാടക വീടുകളില്‍ താമസിക്കുന്ന എല്ലാവരുടെയും രക്ഷക്കെത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നിരവധി തൊഴിലാളികളും മെട്രോപൊളിറ്റൻ നഗരങ്ങളിലെ വിദ്യാർഥികളും ഹോസ്റ്റലുകളിലും വാടക വീടുകളിലും താമസിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി സമഗ്രമായ ദേശീയ വാടക റിബേറ്റ് പദ്ധതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.