ഇസ്ലാമാബാദ്:കുൽഭൂഷൺ ജാദവിന് പാക് നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സഹായവും നൽകുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങൾ എന്തൊക്കെയെന്ന് കുൽഭൂഷൺ ജാദവിനെ അറിയിച്ചതായി പാകിസ്ഥാൻ വിദേശകാര്യ വക്താവ് അറിയിച്ചു.
കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് പാകിസ്ഥാന്‍ - നയതന്ത്രപര സഹായം
വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങൾ എന്തൊക്കെയെന്ന് കുൽഭൂഷൺ ജാധവിനെ അറിയിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ വക്താവ്
‘പാകിസ്ഥാനിലെ നിയമങ്ങൾ അനുശാസിക്കുന്ന നയതന്ത്രപരമായ സഹായം ജാദവിന് നൽകും. നയതന്ത്ര ബന്ധങ്ങളെ സംബന്ധിച്ച വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 36, ഖണ്ഡിക 1 (ബി) പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് കുൽഭൂഷൺ ജാദവിനെ കമാൻഡർ അറിയിച്ചിട്ടുണ്ട്’- പാക് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു.
ജാദവിന്‍റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും സ്ഥാനപതി കാര്യാലയത്തിന്‍റെ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായക്കോടതി ബുധനാഴ്‌ച പാകിസ്ഥാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. കുൽഭൂഷൺ കേസിൽ പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്നും നയതന്ത്രസഹായം നിഷേധിച്ചെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വിമർശിച്ചിരുന്നു.