ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവും മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് അലുവാലിയയാണ് ജാദവുമായി കൂടിക്കാഴ്‌ച നടത്തിയത്. പാകിസ്ഥാനിലെ ജയിലിലാണ് കൂടിക്കാഴ്‌ച നടന്നത്.
ഇന്ത്യൻ നയതന്ത്രജ്ഞനും കുൽഭൂഷൻ ജാദവും കൂടിക്കാഴ്‌ച നടത്തി - consular access to kulbhushan jadhav
ഞായറാഴ്‌ച കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം അനുവദിച്ച പാക് തീരുമാനത്തെ തുടർന്നാണ് നടപടി
![ഇന്ത്യൻ നയതന്ത്രജ്ഞനും കുൽഭൂഷൻ ജാദവും കൂടിക്കാഴ്‌ച നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4314351-thumbnail-3x2-kul.jpg)
kulbhushan jadhav
ജാദവിന്‍റെ വധശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ തുടർന്ന് കുല്‍ഭൂഷണ് നയതന്ത്ര സഹായം നല്‍കുമെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു. ചാരപ്രവർത്തനം ആരോപിച്ച് പാക് കോടതി 2017 ലാണ് ജാദവിന് വധശിക്ഷ വിധിച്ചത്. അറസ്റ്റിലായതിന് ശേഷം ജാദവിന് നയതന്ത്ര സഹായം പാകിസ്ഥാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് അന്താരാഷ്ട്ര നീതിന്യായകോടതിയിൽ ഇന്ത്യ നൽകിയ ഹർജിയെ തുടന്നാണ് ജാദവിന് നയതന്ത്ര സഹായം നൽകാൻ ഉത്തരവായത്.
Last Updated : Sep 2, 2019, 2:08 PM IST