കല്‍ബുര്‍ഗി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്‌തമായതിന് പിന്നാലെ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ പ്രഖ്യാപിച്ച കര്‍ഫ്യു ഭാഗികമായി പിന്‍വലിച്ചു. ഡിസംബര്‍ 19 മുതല്‍ 21 അര്‍ധരാത്രി വരെയാണ് മേഖലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ജില്ലയില്‍ സമാധാന അന്തരീക്ഷം തിരിച്ചു വന്നിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ഇതോടെയാണ് കര്‍ഫ്യൂ ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കല്‍ബുര്‍ഗിയിലെ കര്‍ഫ്യു ഭാഗികമായി പിന്‍വലിച്ചു - കല്‍ബുര്‍ഗി
ജില്ലയില്‍ സമാധാന അന്തരീക്ഷം തിരിച്ചു വന്നിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
![കല്‍ബുര്‍ഗിയിലെ കര്‍ഫ്യു ഭാഗികമായി പിന്‍വലിച്ചു K'taka: Section 144 relaxed in Kalaburagi Kalaburagi latest news caa protest latest news കല്‍ബുര്‍ഗി കര്‍ഫ്യു പിന്‍വലിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5456375-465-5456375-1577000014962.jpg)
കല്‍ബുര്‍ഗിയിലെ കര്‍ഫ്യു ഭാഗികമായി പിന്‍വലിച്ചു
ശനിയാഴ്‌ച പൊലീസും, അര്‍ധസൈനിക വിഭാഗവും ജില്ലയിലെ വിവിധയിടങ്ങളില്‍ മാര്‍ച്ച് നടത്തിയിരുന്നു. ദ്രുതകര്‍മസേനയെയും, കര്‍ണാടക പൊലീസിനെയും ജില്ലയുടെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്‌തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മംഗളൂരുവില്‍ ഉണ്ടായിരുന്നത്. പൊലീസ് വെടിവെപ്പില്‍ ഇവിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.