ബെംഗളൂരൂ:ലോക് ഡൗണിൽ നിർദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പുതിയ മാർഗവുമായി കർണാടക സർക്കാർ. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിച്ചിട്ടുള്ളവർ ഓരോ മണിക്കൂർ കൂടുമ്പോഴും സെൽഫികൾ എടുത്ത് സർക്കരിന് അയക്കണം. വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാനായി ഇവരുടെ മൊബൈലിലെ ലൊക്കേഷൻ ട്രാക്ക് സംവിധാനം ഉപയോഗിക്കാനാണ് സംസ്ഥാന ഭരണകൂടത്തിന്റെ തീരുമാനം.
കർണാടകയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ഓരോ മണിക്കൂറിലും സെൽഫി അയക്കണം - സെൽഫി
നിർദേശം ലംഘിക്കുന്നവരെ സർക്കാരിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
"ഹോം ക്വാറൻറ്റെന് കീഴിലുള്ള എല്ലാ വ്യക്തികളും ഓരോ മണിക്കൂറിലും മൊബൈൽ ആപ്ലിക്കേഷനിൽ വഴി അവരുടെ സെൽഫികൾ സർക്കാരിന് അയക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ടീം അംഗങ്ങൽ ഇവരുടെ വീടുകളിലേക്ക് എത്തും. തുടർന്ന് സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും." മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ.സുധാകർ പറഞ്ഞു.
രാത്രി പത്ത് മണി മുതൽ രാവിലെ ഏഴ് വരെ സെൽഫികൾ അയക്കുന്നതിന് ഇളവ് നൽകിയിട്ടുണ്ട്. കർണാടകയിൽ തിങ്കളാഴ്ച അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 88 ആയി.